കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരകളുടെ മരണപ്പിടച്ചില്‍ നിനോ അനുവിന് അയച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടകൊലപാതകത്തില്‍ ഇരകളുടെ മരണപ്പിടച്ചില്‍ പ്രതിയായ നിനോ മാത്യു കസേരയിലിരുന്ന് കണ്ടു. മരണം ഉറപ്പിച്ച് ശേഷം വസ്ത്രം മാറി കാമുകിയുടെ ഭര്‍ത്താവിന് വേണ്ടി കാത്തിരുന്നു. നാല് വയസുകാരിയുടേയും അമ്മൂമ്മയുടേയും മരണപ്പിടച്ചില്‍ പോലും പ്രതി മൊബൈലില്‍ പകര്‍ത്തി കാമുകിയ്ക്ക് തത്സമയം അയച്ച് കൊടുത്തത്രേ.

ശാന്തനായാണ് കുഞ്ഞിന്റെയും അമ്മൂമ്മയുടേയും മരണ രംഗങ്ങള്‍ പ്രതി വീക്ഷിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നവയാണ്. പിഞ്ച് കുഞ്ഞിന്റെ പോലും മരണം നോക്കിക്കാണുകയും കാമുകിയ്ക്ക് ആ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുകുയുമായിരുന്നു നിനോ.

Nino Mathew, AnuSanthi

കല്യാണം വിളിയ്ക്കാനെന്ന വ്യാജേനയാണ് പ്രതി വീട്ടിലെത്തിയത്. വീട് മുമ്പ് പരിചയമുണ്ടോ എന്ന ലിജേഷിന്റെ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ പ്രതി പതറി. താന്‍ ലിജേഷിന്റെയും അനുവിന്റെയും വിവാഹത്തിന് എത്തിയിട്ടുണ്ടായിരുന്നെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

കെഎസ്ഇബി ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് നിനോ എത്തിയത്. എന്നാല്‍ വിവാഹസമയത്ത് ലിജേഷിന് കെഎസ് ഇബിയില്‍ ജോലി ഇല്ലായിരുന്നു. ഇക്കാര്യം ഓമന ചോദിച്ചതോടെ ഇവരെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി. ഇവരുടെ ഒക്കത്തിരിയ്ക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിനെയും യൊതരു ദയയുമില്ലാതെ ഇയാള്‍ തലയ്ക്കടിച്ചു.

മരണം ഉറപ്പിച്ച ശേഷം വസ്ത്രം മാറി ലിജേഷിനായി കാത്തിരുന്നു. ഇതിനിടയില്‍ എന്തായി എന്ന് ചോദിച്ച് അനു ശാന്തി ഇയാളുടെ ഫോണിലേക്ക് സന്ദേശമയച്ചു.കൊലപാതകവിവരം അറിഞ്ഞ ശേഷം പൊലീസ് അനുശാന്തിയെ വിളിച്ചിരുന്നു. ലിജേഷിന് അപകടം പറ്റിയെന്നും നിനോയുടെ കാര്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു.

കുഞ്ഞിനെ കൊല്ലുമെന്ന താന്‍ കരുതിയില്ലെന്നാണ് അനുശാന്തിു പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം നാട് വിടാനായിരുന്നു ഇവരുടെ പദ്ധതി.

English summary
Attingal Murder, Nino Mathew recorded crime scene and sent to Anu Santhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X