കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല: പ്രതികളെ രക്ഷിക്കാന്‍ ശ്രമം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതികളെ പണവും രാഷ്ട്രീയ സമ്മര്‍ദ്ദവും ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. ഒന്നാം പ്രതിയായ നിനോ മാത്യുവിന്റേയും രണ്ടാം പ്രതി അനുശാന്തിയുടേയും വീട്ടുകാരാണ് പണവും സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് വിവരം.

നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളാണ് നിനോ മാത്യുവിന്റേയും അനുശാന്തിയുടേയും. അത്യാവശ്യം രാഷ്ട്രീയ സ്വാധീനവും ഇവര്‍ക്ക് ഉണ്ടെന്നാണ് വിവരം. ഇതുപയോഗിച്ചാണ് പ്രതിള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി ശ്രമിക്കുന്നതെന്നാണ് വാര്‍ത്തകള്‍.

Attingal Twin Murder

ടെക്‌നോ പാര്‍ക്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് നിനോ മാത്യു. പാരമ്പര്യ സ്വത്തും ഏറെയുണ്ട്. നിനോയുടെ കുടുംബത്തിന് കഴക്കൂട്ടം ബൈപ്പാസിനോട് ചേര്‍ന്ന് ഏഴ് ഏക്കറോളം ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണിത്.

തിരുവനന്തപുരത്തേയും കോട്ടയത്തേയും ചില പ്രമുഖ രാഷ്ട്രീയക്കാരെയാണ് നിനോ മാത്യുവിന്റെ ബന്ധുക്കള്‍ സമീപിച്ചതെന്ന് ടിവി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും ജോലിക്കിടെയാണ് പ്രണയത്തിലായത്. ഒരു മിച്ച് ജീവിക്കാന്‍ വേണ്ടിയാണ് അനുശാന്തിയുടെ ഭര്‍ത്താവിനേയും മകളേയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് നിനോ മാത്യു നല്‍കുന്ന മൊഴി. എന്നാല്‍ നിനോ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അനുശാന്തിയുടെ മകളം ഭര്‍തൃമാതാവും ആയിരുന്നു.

English summary
Attingal murder: relatives pumping money to save accused?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X