കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് സംയുക്ത സമര സമിതി നേതാക്കള്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സമരസിമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സെപ്റ്റംബര്‍ 29 ന് ഗതാഗത മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.

Auto India

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചെങ്കിലും അത് കണക്കിലെടുക്കാതെ സമരം തുടങ്ങുകയായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഒക്കെ ആളുകള്‍ ഓട്ടോ കിട്ടാതെ വലഞ്ഞു. സമരം പിന്‍വലിച്ചു എന്ന ധാരണയിലായിരുന്നു പലരും യാത്രക്ക് പുറപ്പെട്ടത്.

ഓട്ടോ റിക്ഷക്ക് മിനിമം ചാര്‍ജ്ജ് 25 രൂപയും ടാക്‌സിക്ക് 200 രൂപയും ആക്കണം എന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഓട്ടോ മിനിമം ചാര്‍ജ്ജ് 20 രൂപയായും ടാക്‌സി ചാര്‍ജ്ജ് 150 രൂപയും ആയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഓട്ടോയില്‍ മിനിമം ചാര്‍ജ്ജിന് ഒന്നര കിലോമീറ്ററും ടാക്‌സിയില്‍ അഞ്ച് കിലോമീറ്ററും സഞ്ചരിക്കാമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരസമിതി നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോയത്. എന്നാല്‍ ഐഎന്‍ടിയുസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല.

English summary
Auto-Taxi workers withdraw indefinite strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X