കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറില്‍ ഉമ്മന്‍ ചാണ്ടിക്ക് പണി കൊടുക്കാന്‍ ബിന്ദു കൃഷ്ണ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്തരി ഉമ്മന്‍ ചാണ്ടി മഹിള കോണ്‍ഗ്രസിന്റെ വകയും പ്രതിരോധം. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന ആവശ്യവുമായി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിച്ചിരിക്കുകയാണ്.

അപേക്ഷ സമര്‍പ്പിച്ചവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാം എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റേയും നിലപാട്. എന്നാല്‍ സുധീരന്‍ സ്വരം കടുപ്പിച്ചപ്പോള്‍ നിലവാരമുള്ള ബാറുകള്‍ക്ക് മാത്രം നല്‍കാം എന്നായി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്കാണ് നീങ്ങുന്നത്.

Bindu Kriushna

കോണ്‍ഗ്രസില്‍ ഐ വിഭാഗത്തിനോടായിരുന്നു ബിന്ദു കൃഷ്ണയുടെ താത്പര്യം. എന്നാല്‍ ബാറിന്റെ വിഷയത്തില്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിച്ചപ്പോള്‍ ബിന്ദു കൃഷ്ണ സുധീരന്റെ കൂടെ കൂടി. മദ്യത്തിന് അനുകൂലമായ നിലപാടെടുത്താല്‍ മഹിള കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ലെന്നതിനാലാണ് ബിന്ദു കൃഷ്ണ ഇത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുസ്ലീം ലീഗും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ആരൊക്കെ നിലപാട് മാറ്റിയാലും തങ്ങള്‍ നിലപാട് മാറ്റില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മദീജ് വ്യക്തമാക്കി. ഒറ്റ ബാറ് പോലും തുറക്കരുതെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര പെട്ടെന്ന് തീരുമാനമെടുക്കുന്നോ അതാണ് നല്ലതെന്നും കെപിഎ മജീദ് വ്യക്തമാക്കി.

English summary
Bindu Krishna against Oommen Chandy in Bar License issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X