കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ളാക്ക്മെയിലിംഗ്:എംഎല്‍എയ്ക്കും വ്യാപാരിയ്ക്കും റുക്സാന കെണിയൊരുക്കി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: എറണാകുളത്തെ ഒരു എംഎല്‍എയ്ക്കായി ബ്ളാക്ക്‌മെയിലിംഗ് സംഘം കെണിയൊരുക്കിയതായ വെളിപ്പെടുത്തല്‍. കേസില്‍ പിടിയിലായ റുക്‌സാനയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എംഎല്‍എയ്ക്ക് പുറമെ ഒരു പ്രമുഖ സ്വര്‍ണ വ്യാപാരിയേയും കുടക്കാന്‍ പദ്ധതിയിട്ടിരുന്നതായും റുക്‌സാന പൊലീസിനോട് പറഞ്ഞു.

എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ നല്‍കിയത് കേസില്‍ നാലാംപ്രതിയായ സനലാണെന്നും റുക്‌സാന ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. അഞ്ച് മാസം മുമ്പായിരുന്നു എംഎല്‍എയുമായി അടുക്കാന്‍ ശ്രമിച്ചത്. സുനിലിന്റെ ബന്ധുവായ ഒരു കുട്ടിയുടെ അഡ്മിഷനുവേണ്ടിയാണ് എംഎല്‍എയെ പരിചയപ്പെട്ടത്. ഈ പരിചയം തുടരാന്‍ സനലും കേസിലെ മറ്റൊരു പ്രതിയായ സൂര്യയും തന്നോട് ആവശ്യപ്പെട്ടു. എംഎല്‍എയെ കെണിയില്‍ വീഴ്ത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.

Ruksana

എംഎല്‍എയ്ക്ക് പുറമെ ഒരു പ്രമുഖ സ്വര്‍ണ വ്യാപാരിയേയും കുടുക്കാന്‍ പദ്ധതിയിട്ടിരുന്നതായും റുക്‌സാന പൊലീസിനോട് പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിന്റെ ഈ ഘട്ടത്തില്‍ പൊലീസ് അധികം മുന്നോട്ട് പോയിട്ടില്ല. വ്യക്തമായ പരാതികളില്ലാതെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് പൊലീസ് നിലപാട്

English summary
Blackmailing Gang planned to trap politicians; Revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X