കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുലു മാളില്‍ ബോംബ് ഭീഷണിമുഴക്കിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: കൊച്ചി ലുലു മാളില്‍ ബോംബ് ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എറണാകുളം കത്രിക്കടവ് സ്വദേശി മനോജ് വര്‍ഗീസാണ് അറസ്റ്റിലായത്. 2011ല്‍ കോട്ടയത്തു പട്ടാപ്പകല്‍ നടന്ന ജ്വല്ലറി കവര്‍ച്ചാ കേസിലെ മുഖ്യ പ്രതി കൂടിയാണ് അറസ്റ്റിലായ മനോജ് വര്‍ഗീസ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലുലു മാളില്‍ ബോംബ് വച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു. ഇതിനു മുന്‍പ് ലുലുമാളിന്റെ മാനേജരെ വിളിച്ച് ബോംബ് വെക്കാതിരിക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജര്‍ പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.

lulu

ബോംബ് ഭീഷണി വന്നതോടെ അഗ്നിശമന സേനയും ബോംബ് സ്വാഡും പോലീസും ലുലുമാളില്‍ കുതിച്ചെത്തി പരിശോധന നടത്തി. മാളിലെത്തിയ മുഴുവന്‍ ആളുകളെ പുറത്തു നിര്‍ത്തിയശേഷം മൂന്നു മണിക്കൂര്‍നേരമാണ് ഇവര്‍ പരിശോധന നടത്തിയത്. എന്നാല്‍ എവിടെ നിന്നും ബോംബ് കണ്ടെടുക്കാനായില്ല. തുടര്‍ന്ന് ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പാലക്കാട് കോഴി ഫാം നടത്തിവരികയായിരുന്നു ഇയാളെന്നാണ് വിവരം. നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഉപയോഗിച്ചു വരുന്ന സിം കാര്‍ഡ് വ്യാജ രേഖകള്‍ ചമച്ച് കൈക്കലാക്കിയതാണെന്ന് കണ്ടെത്തി. കോട്ടയത്തു നടന്ന ജ്വല്ലറി കവര്‍ച്ചക്കേസില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

English summary
Bomb threat at LuLu mall in Kochi; Police arrested software engineer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X