കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു കോഴയില്‍ പൊരുതാന്‍ എംഇഎസ്

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ കോഴചോദിച്ചു എന്ന ആരോപണത്തിലുറച്ച് ഫസല്‍ ഗഫൂര്‍. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി പരാതി സ്വീകരിച്ചതിനാല്‍ നിയമ നടപടിക്കില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

പല സ്‌കൂളുകള്‍ക്കും പ്ലസ് ടു ബാച്ച് അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് ഫസല്‍ ഗഫൂറിന്റെ ആരോപണം. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലെ അവ്യക്തതകള്‍ പരിഹരിക്കണം എന്നും ഫസല്‍ ഗഫൂര്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Fazal Gafoor

പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടാന്‍ തന്നോട് ഭരണകക്ഷിയിലെ ചില നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭ കോഴ പങ്കിട്ടെടുക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രി മാത്രം ഉള്‍പ്പെട്ട സംഭവം അല്ല ഇതെന്നും മന്ത്രിസഭയാണ് അധിക ബാച്ചുകള്‍ അനുവദിച്ചതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. ഫസല്‍ ഗഫൂറിന്റേത് തെറ്റിദ്ധാരണകൊണ്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പരാതിയുണ്ടെങ്കില്‍ അത് നേരിട്ട് നല്‍കാമാിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നേരിട്ട് പരാതി നല്‍കിയത്.

പ്ലസ് ടു കോഴ വിവാദത്തില്‍ സിപിഎമ്മും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. ബാച്ചുകള്‍ അനുവദിച്ചതില്‍ എംഇഎസിന് വേണ്ടത്ര പരിഗണന കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

English summary
Bribe for Plus Two batches; Fazal Gafoor gave complaint to CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X