കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ ന്യായവില അമ്പത് ശതമാനം കൂട്ടി; പ്രതീക്ഷിക്കുന്ന ഫലം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില അമ്പത് ശതമാനം കൂട്ടാന്‍ മന്ത്രിസഭ തീരുമാനം. സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ഭൂമി ഇടപാടുകളെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യായ വില അമ്പത് ശതമാനം കൂട്ടുന്നതോടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 500 കോടി രൂപയുടെ അധിക വരുമാനമാണ്. എന്നാല്‍ ന്യായ വില വര്‍ദ്ധിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യമുണ്ടാക്കാനാണ് സാധ്യത. നിലവില്‍ ലഭിക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി പോലും ഇത് മൂലം കുറയാനിടയാകുമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

Oommen Chandy

ഭൂമി രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് കൂട്ടിയ നടപടിയും സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയും പിന്‍വലിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരമൊരു തീരുമാനം ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതി വര്‍ദ്ധന അത്യാവശ്യമാണെന്ന നിലപാടാണ് മന്ത്രിസഭായാഗം കൈക്കൊണ്ടത്.

ഇതോടെ കുടുംബ സ്വത്തിന്റെ ഭാഗം വക്കല്‍, ഇഷ്ടദാനം എന്നിവയുടെ നികുതിയും വര്‍ദ്ധിക്കും. ഇതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. ഭൂമി വിലയുടെ ഒരു ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കാനാണ് തീരുമാനം.

English summary
Cabinet decide to increase fare value of land to 50 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X