കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് കോടതി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. ക്യൂ ഒഴിവാക്കുന്നതോടൊപ്പം തന്നെ ഒട്ടേറെ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. മദ്യവില്‍പ്പന ശാലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പഠിയ്ക്കുന്നതിനായി ഒരു കമ്മീഷനെ നിയമിയ്ക്കുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു.

കോടതി നിര്‍ദ്ദേശപ്രകാരം മാറ്റി സ്ഥാപിച്ച മദ്യ വില്‍പ്പന ശാലയുടെ ലൈസന്‍സ് സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ പരാതില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. നിലാവരമില്ലാത്ത ബാറുകള്‍ അടച്ച് പൂട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതിയുെട പരാമര്‍ശം ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നു.

Beverage

ബിവറേജസ് കേര്‍പ്പറേഷന്‍ പുതിയ ഔട്ട്‌ലറ്റ് തുടങ്ങിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് സിഎസ് പ്രകാശ് കോടതിയെ ബോധിപ്പിച്ചു. കടയ്ക്കകത്ത് കടന്ന് നിന്ന് മദ്യം വാങ്ങാവുന്ന പ്രീമിയം വില്‍പ്പന ശാല തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

കൊല്ലം ഭരണിക്കാവിലെ മദ്യ വില്‍പ്പന ശാല ഒരു കിലോമീറ്റര്‍അകലേയ്ക്ക് വറേജസ് കോര്‍പ്പറേഷന്‍ മാറ്റിയിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലെന്ന പേരില്‍ ശാസ്താംകോട്ട പഞ്ചായത്ത് അത് അടപ്പിച്ചു. തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ കേരള ഹൈക്കോടിയെ സമീപിച്ചത്. ലൈസന്‍സ് അപേക്ഷയില്‍ ഒരു മാസത്തിനികം തീരുമാനമെടുത്തില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കുമെന്നാണ് നിയമമെന്ന കോര്‍പ്പറേഷന്‍ ഹര്‍ജിയില്‍ പറയുന്നു

English summary
Can't Q' system be avoided at beverage outlets, asks court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X