കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇപ്പോഴും അയിത്തം

  • By Soorya Chandran
Google Oneindia Malayalam News

ഗുരുവായൂര്‍: ക്ഷേത്രപ്രവേശന വിളംബരം ഒക്കെ വന്നിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും ചിലരുടെ ഉള്ളില്‍ ഇപ്പോഴും അയിത്തവും തൊട്ടുകൂടായ്മയും ഒക്കെ ഉണ്ട്. ഗുരുവായാര്‍ സത്യാഗ്രഹത്തിന്റെ മഹത്തായ പാരമ്പര്യം പേറുന്ന ഗുരുവായൂരില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ അയിത്തത്തിന്റെ മറ്റൊരു വാര്‍ത്തയും വരുന്നത്.

പഞ്ചവാദ്യ കലാകാരനൊണ് ജാതിയുടെ പേരില്‍ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയത്. വടക്കേകാട് സ്വദേശി ബാബുവിനാണ് അയിത്തത്തിന്റെ പേരില്‍ മാറി നില്‍ക്കേണ്ടി വന്നത്.

Guruvayur Temple

ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇലത്താള കലാകാരനായ ബാബു പകല്‍പൂരത്തിന് പഞ്ചവാദ്യ സംഘത്തോടൊപ്പം ക്ഷേത്രത്തിനകത്ത് പങ്കെടുത്തതായിരുന്നു. എന്നാല്‍ പിന്നീട് സംഘാടകരില്‍ ചിലര്‍ തന്റെ ജാതി ചോദിച്ചറിയുകയും രാത്രി പൂരത്തിനുള്ള വാദ്യ സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ആയിരുന്നു എന്നാണ് ബാബുവിന്റെ പരാതി.

ജാതിയുടെ പേരില്‍ ആരേയും ക്ഷേത്രങ്ങളില്‍ കടക്കുന്നത് വിലക്കാന്‍ പാടില്ലെന്ന് നിയമമുള്ള നാടാണ് നമ്മുടേതാണ്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സാംസ്‌കാരികമായി ഏറെ പുരോഗതി കൈവരിച്ചു എന്ന അഹങ്കാരവും മലയാളികള്‍ക്കുണ്ട്. ഇതിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇത്തരമൊരു വിവാദം ഉയരുന്നത്.

English summary
Cast discrimination at Guruvayur Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X