കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി കൂട്ടാമെങ്കില്‍ പിരിക്കാനുമറിയാമെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: നികുതി കൂട്ടാനുള്ള തീരുമാനം എടുക്കാമെങ്കില്‍ അത് പിരിച്ചെടുക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്നും മുഖ്യമന്ത്രി.

കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നികുതി നിഷേധം എന്ന പേരില്‍ സിപിഎം നടത്തുന്ന വെല്ലുവിളിയെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുമെന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നത്.

Oommen Chandy

നികുതി കൂട്ടിയത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നാണ് മുഖ്യന്ത്രി കോട്ടയത്ത് പറഞ്ഞത്. എന്നാല്‍ വെള്ളക്കരം കൂട്ടിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. കെ മുരളീധരന്‍ എംഎല്‍എയും വെള്ളക്കരം കൂട്ടിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും അഭിപ്രായ വ്യത്യാസമല്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണ്ടെത്തല്‍. എല്ലാവരും നികുതി കൂട്ടിയതിനെ പിന്തുണക്കുന്നുണ്ട്. പക്ഷേ ഉപയോഗിക്കുന്ന ഭാഷയില്‍ മാത്രമാണത്രെ വ്യത്യാസം.

നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവക്കുന്നതിനെതിരെ നികുതി നിഷേധ സമരമാണ് സിപിഎം ആദ്യം ആഹ്വാനം ചെയ്തത്. എന്നാല്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങള്‍ കേരളം സംഘര്‍ഷഭരിതമാകുമെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

English summary
Chief Minister Oommen Chandy challenge oppostion in excess tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X