കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനുള്‍പ്പെടെയുള്ള എല്ലാവരുടെയും ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കുമെന്ന് മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. താനുള്‍പ്പെടെയുള്ളയെള്ള എല്ലാവരുടെയും ഫ് ളക്‌സുകള്‍ ഉടന്‍ നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുമൂലം ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനം കൈക്കൊണ്ടിരുന്നില്ല. പ്ലാസ്റ്റിക്കിനെക്കാളും അപകടരമാംവിധം വിര്‍ദ്ധിച്ചുവരുന്ന ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുകയാണെങ്കില്‍ യുഡിഎഫില്‍ നിന്നുള്ള പൂര്‍ണ പിന്തുണ മന്ത്രിസഭയ്ക്കു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

oommen-chandy

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്നുവയ്ക്കാന്‍ ചില യുവ സ്ഥാനാര്‍ത്ഥികള്‍ തയ്യാറായിരുന്നു. എന്നാല്‍ അണികളുടെ നിര്‍ബന്ധത്തിനുവഴിങ്ങി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒടുവില്‍ സ്ഥാാര്‍ത്ഥികളും തീരുമാനിക്കുകയായിരുന്നു. സമ്മേളനങ്ങള്‍, തെരഞ്ഞെടുപ്പ്, ലോകകപ്പ് ഫുട്‌ബോള്‍, ഉത്സവങ്ങള്‍, മറ്റഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം കോടിക്കണക്കിന് രൂപയുടെ ഫ് ളക്‌സു ബോര്‍ഡുകളാണ് ഓരോ വര്‍ഷവും അടിച്ചു കൂട്ടുന്നത്.

പരിപാടികള്‍ക്കുശേഷം ഫ് ളക്‌സുകളെല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന ഫ് ളക്‌സുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ മാര്‍ഗമില്ലാത്തതുകൊണ്ടുത് ഭാവിയില്‍ വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുകയാണെങ്കില്‍ അതൊരു ധീരമായ ചുവടവയ്പായിരിക്കുമെന്നാണും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അതേസമയം, കൂണുകള്‍പോലെ മുളച്ചുപൊന്തിയ ആയിരക്കണക്കിന് ഫ് ളക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങളെ നിരോധനം കാര്യമായി ബാധിക്കുകയും ചെയ്യും.

English summary
chief minister Oommen Chandy says Kerala to ban flex boards, plastic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X