കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാന നഗരിയില്‍ മുഖ്യന് തിരക്കിട്ട പരിപാടികള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തിരക്കിന്റെ ദിനമായിരുന്നു 2013 ഒക്ടോബര്‍ 9. പരിപാടികളോട് പരിപാടികള്‍. അതിനിടക്ക് സോളാര്‍ കേസില്‍ മുഖ്യനെ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയും.

പക്ഷേ ഇത്തരം വാര്‍ത്തകളൊന്നും ഉമ്മന്‍ ചാണ്ടിയുടെ തിരക്കുകളെ അല്‍പം പോലും ബാധിച്ചില്ല. സോയില്‍ ഫെര്‍ട്ടിലിറ്റി ഇവാല്യ്വേഷന്‍ പുസ്തക പ്രകാശനം, മലയാളം മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം, ഉള്‍നാടന്‍ ജലഗതാഗത വികസനം സംബന്ധിച്ച യോഗം, സെക്രട്ടേറിയറ്റിലെ പുതിയ സന്ദര്‍ശക കേന്ദ്രത്തിലെത്തി പൊതു ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കല്‍ തുടങ്ങി പരിപാടികള്‍ നീണ്ടു.

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

സോയില്‍ ഫെര്‍ട്ടിലിറ്റി ഇവാല്യ്വേഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം, മസ്‌കറ്റ് ഹോട്ടലില്‍. കൃഷി വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതി ലാലിന് മുഖ്യമന്ത്രി പുസ്തകം കൈമാറുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖര്‍ സമീപം.

മലയാളം മിഷന്‍

മലയാളം മിഷന്‍

മലയാളം മിഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം. സാംസ്‌കാരിക മന്ത്രി കെസി ജോസഫ് സമീപം

ജലഗതാഗതത്തിന് വേണ്ടി

ജലഗതാഗതത്തിന് വേണ്ടി

ഉള്‍നാടന്‍ ജലഗതാഗത വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം. തുറമുഖ വികസന മന്ത്രി കെ ബാബുവും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും സമീപം.

പരാതികള്‍ പരിഹരിക്കാം

പരാതികള്‍ പരിഹരിക്കാം

സെക്രട്ടേറിയറ്റിലെ പുതിയ സന്ദര്‍ശക കേന്ദ്രത്തിലെത്തി പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കുന്നു.

പരാതികള്‍ പരിഹരിക്കാം

പരാതികള്‍ പരിഹരിക്കാം

സെക്രട്ടേറിയറ്റിലെ പുതിയ സന്ദര്‍ശക കേന്ദ്രത്തിലെത്തി പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കുന്നു.

English summary
Chief Minister Oommen Chandy was busy with his programs at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X