കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയ്ക്ക് 1200 കോടിരൂപയുടെ കേന്ദ്ര സഹായം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് ബൃഹത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന പരാതികള്‍ക്കിടെയാണ് കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബൃഹത് പദ്ധതിയുമായി എത്തുന്നത്. ഷിപ്പിയാര്‍ഡിന്റെ വികസനത്തിനായി 1200 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര സഹായം നല്‍കുന്നത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1200 കോടി രൂപ അനുവദിച്ചതിന് പുറമെ എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസല്‍സിന് 1,500 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ട്. പാസഞ്ചര്‍ കാര്‍ഗോ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലാക്കുവാനും പദ്ധതിയുണ്ട്.

Kochi Shipyard

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു. വിദേശ നിര്‍മ്മാണം പൂര്‍ണമായും തദ്ദേശിയമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നീക്കം. വിദേശ കപ്പലുകള്‍ നിര്‍മ്മിയ്ക്കാന്‍ കൊച്ചിയെ സജ്ജമാക്കാനുള്ള പദ്ധതിയുള്ളതായും നിതിന്‍ ഗഡ്ക്കരി പറഞ്ഞു.മൂന്ന് ചരക്കുകപ്പലുകള്‍ തദ്ദേശീയമായി നിര്‍മ്മിയ്ക്കാനാണ് ഉദ്ദേശം. ഇതില്‍ ഒരു കപ്പല്‍ കൊച്ചിയിലാകും നിര്‍മ്മിയ്ക്കുക.

English summary
Cochin Shipyard will get Central Government's financial aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X