കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് യുപിഎയെ പിന്തുണക്കേണ്ടി വരും, ആന്‍റണി

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: വര്‍ഗീയ കക്ഷികളെ അകറ്റി നിര്‍ത്തുക എന്ന സിപിഎമ്മിന്റെ ലക്ഷ്യം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവര്‍ക്ക് യുപിഎയുമായി സഹകരിയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി. കാസര്‍കോട് ടി സിദ്ദീഖിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സിപിഎമ്മിന്റെ ചരിത്രം ചവറ്റ്കുട്ടയില്‍ എറിയപ്പെടുമെന്നും ആന്റണി. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും എകെ ആന്റണി കാസര്‍കോട് പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടിസെല്‍ കോടതികള്‍ ആരംഭിയ്ക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്നും ആന്റണി. പ്രസംഗത്തിലുടനീളം കോടതി വിധികള്‍ക്കെതിരായ സിപിഎം സമീപനത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇഎംഎസിന്റഎ കാലത്തെ പാര്‍ട്ടി സെല്‍ കോടതികള്‍ വീണ്ടും കൊണ്ടുവരുന്നതിനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

AK Antony

കേന്ദ്രത്തില്‍ മെച്ചപ്പെട്ട അംഗസംഖ്യയുണ്ടാകുമെനന്ും സമുദായിക മൈത്രി നിലനിര്‍ത്താന്‍ മറ്റ കക്ഷികളുമായി ചേരുമെന്നും ആന്റണി പറഞ്ഞു.

English summary
CPM should support UPA after Loksabha Election; A K Antony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X