കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീം വധക്കേസ്: കണ്ടെത്തിയ മൃതദേഹം കരീമിന്‍റേതല്ല

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കരീം വധക്കേസില്‍ വഴിത്തിരിവ്. 2013 ലാണ് കരീം (48) കൊല്ലപ്പെടുന്നത്. മക്കളാണ് ഇദ്ദേഹത്തെ കൊന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മൃതദേഹം കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ നന്ദന്‍കോട് നിന്ന് 67 കിലോമീറ്റര്‍ മാറികബനി കാനാലില്‍ നിന്ന് ക്രൈബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കരീമിന്റേതല്ലെന്ന് തിരിച്ചറിഞ്ഞു.

കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും അദ്ദേഹത്തിന്റെ മക്കളുമായ മിഥുലരാജ് (24), ഫിര്‍ദൗസ് (22) എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കബനി കനാലില്‍ തിരച്ചില്‍ നടത്തിയത്. കേസില്‍ കരീമിന്റെ ഭാര്യ മൈമുന (43) അറസ്റ്റിലായിരുന്നു.

Murder

ക്രൈം ബ്രാഞ്ച് കണ്ടെത്തിയ മൃതദേഹത്തില്‍ തലയോട് നഷ്ടമായിരുന്നു. മൃതദേഹം കരീമിന്റെതല്ലെന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് അന്വേഷണത്തിന് തിരിച്ചിടായി. കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന കരീം ഭാര്യയും മക്കളുമായും അകല്‍ച്ചയിലായിരുന്നു.

കരീമിനെ കാണാതായി എന്ന പ്രതികളിലൊരാളായ മകന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പിന്നീട് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വീട്ടില്‍ വച്ച് കരീമിനെ മക്കള്‍ കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം ഉപേക്ഷിയ്ക്കുകയുമായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

English summary
Crucial Turning Point in Kareem Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X