കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് സ്ത്രീകള്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായി പരിശോധനകളും അറസ്റ്റുകളും കൊണ്ടൊന്നും സ്വര്‍ണക്കടത്ത് തടയാന്‍ കഴിയില്ലെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് ഓരോ മാസവും കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തുന്നത്.

ഓരോ തവണയും പുത്തന്‍ മാര്‍ഗ്ഗങ്ങളാണ് സ്വര്‍ണക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. പെട്ടെന്ന് പിടിക്കപ്പെടില്ലെന്ന ധാരണയില്‍ സ്ത്രീകളെ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

Gold Bar

ഒരു കിലോ സ്വര്‍ണമാണ് രണ്ട് സ്ത്രീകളില്‍ നിന്നായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. അവര്‍ എങ്ങനെയാണ് ഈ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നോ... മലദ്വാരത്തില്‍ ഒളിപ്പിച്ച്!!! ഇത്തരത്തിലുള്ള സ്വര്‍ണക്കടത്തുകള്‍ ഇതിന് മുമ്പും കേരളത്തിലെ വിമാനത്താവളങ്ങളില്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം പുരുഷന്‍മാരില്‍ നിന്നായിരുന്നു എന്ന് മാത്രം.

തമിഴ്‌നാട് സ്വദേശിനികളായ പരമേശ്വരി, രാജേശ്വരി എന്നീ സ്ത്രീകളാണ് പിടിയിലായത്. ഇവര്‍ ക്വാലാസലംപൂരില്‍ നിന്നാണ് എത്തിയത്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ വിപണിയില്‍ 26 ലക്ഷം രൂപ വിലമതിക്കുന്ന ത്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടിച്ചത്.

English summary
Customs attested two women for gold smuggling at Nedumbassery Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X