കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാസെന്റര്‍ കൈമാറ്റത്തില്‍ അഴിമതിയില്ല; വിഎസ്സിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

  • By Gokul
Google Oneindia Malayalam News

കൊച്ചി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. ഇടപാടിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.

കേസില്‍ വിഎസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ വ്യക്തമാക്കി. അതേസമയം, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ തട്ടിപ്പുകാരനാണെന്നും അയാളുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയെത്തിയിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നന്ദകുമാര്‍ പണം കൈക്കലാക്കിയതെന്ന് സിബിഐ പറയുന്നു. എന്നാല്‍ റിലയന്‍സ് ഇടപാടില്‍ നന്ദകുമാറിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും സിബിഐ വ്യക്തമാക്കി.

vs-achuthanandan

സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പു കരാര്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു കൈമാറിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കൈമാറ്റവുമായി ബന്ധപ്പെട്ട് 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ 2009ല്‍ ഈ ടെന്‍ഡര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. ഇത് റിലയന്‍സിനുവേണ്ടിയാണെന്നാണ് പിസി ജോര്‍ജ് പരാതിയില്‍ ആരോപിച്ചിരുന്നത്. ആദ്യം വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

സിബിഐ വിഎസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയതോടെ ഏറെനാളായി അദ്ദേഹത്തിന് നേരെ നീണ്ടിരുന്ന അഴിമതി ആരോപണത്തിന് അന്ത്യമാവുകയാണ്. സിബിഐ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പാളിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

English summary
Data centre case; CBI clean chit for V S Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X