കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറണാകുളത്തെ ബാറില്‍ പകുതി വിലയ്ക്ക് മദ്യം

  • By Gokul
Google Oneindia Malayalam News

കൊച്ചി: ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ വന്‍ തോതില്‍ സ്‌റ്റോക്ക് സൂക്ഷിച്ചിരിക്കുന്ന ബാറുകള്‍ ആദായ വില്‍പ്പന തുടങ്ങി. ഇത്തരത്തില്‍ ഏറണാകുളത്തെ ഒരു ബാറില്‍ പകുതി വിലയ്ക്ക് മദ്യം ലഭിക്കുന്നതായി സ്വകാര്യം ചാനല്‍ നടത്തിയ ക്യാമറ ഓപ്പറേഷനില്‍ വ്യക്തമായി. 230 രൂപയ്ക്ക് വിറ്റിരുന്ന പൈന്റ് വെറും 140 രൂപയ്ക്കാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.

യുഡിഎഫ് ഏകോപന സമിതി യോഗത്തിനുശേഷം 320 ബാറുകള്‍ പൂട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചതാണ് ബാറുടമകള്‍ക്ക് ഇരുട്ടടിയായത്. ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചിത അളവു മദ്യം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം പുറത്തുവന്നതോടെ ബാറുകള്‍ എത്രയും പെട്ടെന്ന് തങ്ങളുടെ സ്റ്റോക്കുള്‍ വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ്.

alcohol

പല ബാറുകളിലും വ്യാജ ബ്രാന്‍ഡുകള്‍ ഉള്ളതിനാല്‍ അത്തരം മദ്യമാണ് വിറ്റഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ടച്ചിംഗ്‌സും സോഡയും അടക്കമുള്ള സൗജന്യമാണ്. ചില ബാറുകള്‍ക്ക് മുന്നില്‍ മദ്യപരെ ആകര്‍ഷിക്കാനായി ഇത്തരം ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവുള്ള ബാറുകളിലേക്ക് മദ്യപരുടെ ഒഴുക്കാണ്.

സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടുകൂടി പഞ്ചനക്ഷത്ര ബാറുകളൊഴിച്ച് എല്ലാ ബാറുകളും അടച്ചു പൂട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ തയ്യാറെടുപ്പുകള്‍ വകുപ്പുതലത്തില്‍ തുടങ്ങിക്കഴിഞ്ഞു.

English summary
Discount liquor sale eranakulam bar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X