കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ ഇനിയും അപമാനിക്കരുതെന്ന് അടൂര്‍ ഗോപാല കൃഷ്ണന്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവര്‍ തിരുവനന്തപുരത്തുവച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ എഫ് എഫ് കെ) പങ്കെടുക്കേണ്ടെന്ന് അടൂര്‍ ബാലകൃഷ്ണന്‍ പറഞ്ഞത് ഇനിയൊരു പൊല്ലാപ്പുണ്ടാക്കാനില്ല. സിനിമയ്ക്കകത്തു നിന്ന് രഞ്ജിത്ത്, ജോയ് മാത്യു, ഡോക്ടര്‍ ബിജു അടുക്കമുള്ളവര്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തുവന്നു. പക്ഷെ മേളയുടെ പാസ് വിതരണ ഉദ്ഘാടന ദിവസം അടൂരിനോട് കാണിച്ചത് അല്പം കടന്നുപോയോ എന്നൊരു സംശയം.

ടാഗോര്‍ തിയേറ്ററില്‍ വച്ചാണ് ഡെലിഗേറ്റ്‌സ് പാസ് വിതരണ ഉദ്ഘാടനം നടന്നത്. പരിപാടി നോട്ടീസില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. സദസ്യനായെത്തിയ അദ്ദേഹത്തെ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ച് വേദിയിലിരുത്തുകയായിരുന്നു.

iffk

ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞുകൊണ്ടാണ് അടൂര്‍ പ്രസംഗം തുടങ്ങിത്. മന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയിലെ ആളുകളുടെയും പേര് കണ്ടു. ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് തോന്നി. സംസാരിക്കാന്‍ കഴിഞ്ഞത് വീണുകിട്ടിയ അവസരമാണ്. മേളയ്ക്ക് വേണ്ടി രാവും പകലും അധ്വാനിച്ചു. പക്ഷെ വലിയ അപമാനങ്ങളാണ് നേരിടേണ്ടി വന്നത്. എന്നെ ഇനിയും അപമാനിക്കരുത്. എന്റെ വാക്കുകള്‍ വളച്ചൊടിക്കുപ്പെട്ടു- അടൂര്‍ പറഞ്ഞു.

അടൂര്‍ കഴിഞ്ഞേ മേളയില്‍ മറ്റാരുമുള്ളൂ എന്നും അദ്ദേഹം ആത്മാര്‍ത്ഥമായി മേളയുടെ വിജയത്തിനായി പരിശ്രമിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എം എ ബേബി എം എല്‍ എ ആദ്യ പാസ് ഏറ്റുവാങ്ങി.

English summary
Don't insulting me again said Adoor Gopalakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X