കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ കുടപ്പനക്കുന്ന ജവഹര്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്. സ്‌കൂളില്‍ പഠിയ്ക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാത്ത തരത്തില്‍ ക്രമീകരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സ്‌കൂളിന് പ്രവര്‍ത്തിയ്ക്കാന്‍ വേണ്ട ലൈസന്‍സോ ആവശ്യ സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് നടപടി. സംഭവത്തെപ്പറ്റി വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ കഌസ് ടീച്ചറെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.

School Kid

അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പാളിലെ കോടതിയില്‍ ഹാജരാക്കും. പ്രിന്‍സിപ്പാളും ഭര്‍ത്താവും ട്യൂഷന്‍ സെന്ററായി വീട്ടില്‍ തുടങ്ങിയ സ്ഥാപനം പിന്നീട്‌ സ്കൂള്‍ ആക്കി മാറ്റുകയായിരുന്നു. പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം അധ്യാപിക ദീപികയാണ് കുട്ടിയെ പട്ടിക്കൂട്ടിലടച്ചത്.

കുട്ടിയുടെ സഹോദരി ഇതേ സ്‌കൂളിവെ വിദ്യാര്‍ഥിനിയായ മൂന്നാംകഌസുകാരിയാണ് സംഭവം വീട്ടില്‍ പറഞ്ഞത്. സ്ഥലത്ത് ഇപ്പോഴും നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. സ്‌കൂള്‍ തുറക്കാനാകില്ലെന്ന് നാട്ടുകാരും തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ മറ്റൊരിടമില്ലെന്നും സ്‌കൂള്‍ വീണ്ടും തുറക്കണമെന്ന് രക്ഷകര്‍ത്താക്കളും പറയുന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുന്നത്.

English summary
DPI ordered to shut down Jawahar English Medium school after UKG student locked up in kennel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X