കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈലാഞ്ചി മൊഞ്ചിലൊരു ഈദുല്‍ഫിത്തര്‍

  • By Aswathi
Google Oneindia Malayalam News

മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും അത്തറിന്റെ സുഗന്ധവുമായി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുട്ടികളടക്കമുള്ള മുസ്ലീം വിശ്വാസി സമൂഹം. നന്മയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റാത്ത റംസാന്‍ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.

ഞായറാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതുകൊണ്ട് ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ ചെറിയ പിറന്നാള്‍ ആഘോഷം. ഈദുല്‍ഫിത്തര്‍ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന കേരള സമൂഹത്തെ കാണാന്‍ ചില ചിത്രങ്ങള്‍ നോക്കൂ...

നന്മയുടെ പര്യായം

നന്മയുടെ പര്യായം

ത്യാഗത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ പെരുന്നാളും വിശ്വാസിയ്ക്ക് നല്‍കുന്നത്.

റംസാന്‍ മുപ്പതും കിട്ടി

റംസാന്‍ മുപ്പതും കിട്ടി

ഞായറാഴ്ച സംസ്ഥാനത്ത് ഒരിടത്തും ശവ്വാല്‍ മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റംസാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസിസമൂഹം ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.

മൈലാഞ്ചി മൊഞ്ചില്‍

മൈലാഞ്ചി മൊഞ്ചില്‍

മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും അത്തറിന്റെ സുഗന്ധവുമായി ചെറിയ പെരുന്നാളിനെ കുട്ടികളടക്കമുള്ള വിശ്വാസികള്‍ കാത്തിരിക്കുകയാണ്

ഫിക്കാത്ത് സക്കാത്ത്

ഫിക്കാത്ത് സക്കാത്ത്

പെരുന്നാള്‍ ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണത്തിലൂടെ സാധ്യമാക്കുന്നതിന്റെ ആഹ്ലാദത്തിലും ആത്മസംതൃപ്തിയിലുമാണ് വിശ്വാസികള്‍

വ്രതശുദ്ധിയുടെ രാപകലുകള്‍

വ്രതശുദ്ധിയുടെ രാപകലുകള്‍

വ്രതമാസമായ റംസാനു തികഞ്ഞ ഗൃഹാതുരത്വത്തോടെ യാത്രാമൊഴി നേരുകയാണ് ഈദുല്‍ഫിത്തര്‍ ദിനത്തില്‍. പരിശുദ്ധ മാസത്തിന്റെ രാപകലുകളുമായി വല്ലാതെ ഇഴുകിച്ചേര്‍ന്ന വിശ്വാസിക്ക് ഈ വിരഹം താങ്ങാനാകാത്തതാണ്.

മൃഗീയ ചിന്തകള്‍ കുഴിച്ചുമൂടാന്‍

മൃഗീയ ചിന്തകള്‍ കുഴിച്ചുമൂടാന്‍

ജീവിതവ്യവഹാരത്തില്‍ പിശാചിനെ പടിക്കുപുറത്തു നിര്‍ത്താന്‍ റംസാന്‍ മാസം തുണയാകുന്നു. തന്നിലെ മൃഗീയതകള്‍ കുഴിച്ചുമൂടാന്‍ റമസാന്‍ കാലം കൂട്ടുവരുന്നു.

English summary
Eid ul-Fitr: A Celebration At The End Of Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X