കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്‍റ് അല്‍പനാകരുതെന്ന് ഇപി ജയരാജന്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരനാറിയെന്ന് വിളിച്ച് എം വി ജയരാജന്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ അവസാനിച്ചതേ ഉള്ളൂ... ഇപ്പോഴിതാ കെപിസിസി അധ്യക്ഷനെ അല്‍പനെന്ന് വിളിച്ച് മറ്റൊരു ജയരാജന്‍...

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനാണ് വിഎം സുധീരനെ അല്‍പനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് അല്‍പനാകരുതെന്നാണ് ജയരാജന്റെ ആവശ്യം.

Jayarajan Sudheeran

അധിക നികുതി അടക്കാതെ നികുതി നിഷേധ സമരം പ്രഖ്യാപിച്ച സിപിഎം സമരത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎമ്മിന്റെ സമരമെന്നായിരുന്നു സുധീരന്റെ ആരോപണം.

ഇതിനോടുള്ള പ്രതികരണത്തിലാണ് ഇപി ജയരാജന്‍ കെപിസിസി പ്രസിഡന്റ് അല്‍പനാകരുതെന്ന് പറഞ്ഞത്. നികുതി പിരിക്കാന്‍ വന്നാല്‍ അപ്പോള്‍ കാണിച്ചുതരാം എന്നാണ് ഇപി ജയരാജന്റെ ഭീഷണി .

ഉമ്മന്‍ ചാണ്ടിയെ എംവി ജയരാജന്‍ പരനാറിയെന്ന് വിശേപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പരനാറി പ്രയോഗത്തിന്റെ പേരില്‍ എത്രനാള്‍ വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ജയരാജന്‍ പക്ഷേ ഒടുവില്‍ ഖേദ പ്രകടവും നടത്തി . ഇനി സുധീരനെതിരെയുള്ള പ്രയോഗം ഇപി പിൻവലിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
After MV Jayarajan, now EP Jayarajan uses bad words against KPCC President VM Sudheeran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X