കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക

  • By Lakshmi
Google Oneindia Malayalam News

സിനിമിയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്ന രംഗങ്ങള്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാണെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തിനെതിരെ സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. സിനിമകളില്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച എറണാകുളത്ത് ചേരുന്ന സംവിധായകരുടെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

FEFKA against Helmet rule

സിനിമയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുമ്പോള്‍ താരങ്ങള്‍ ഹെല്‍മെറ്റ് വെയ്ക്കുന്നത് നിര്‍ബ്ബന്ധമാണെന്ന് കാണിച്ചുകൊണ്ട് അടുത്ത ദിവസമാണ് ഋഷിരാജ് സിങ് ചലച്ചിത്രസംഘടനകള്‍ക്കും സെന്‍സര്‍ ബോര്‍ഡിനും കത്ത് നല്‍കിയത്.

ഇനിയങ്ങോട്ട് ഹെല്‍മെറ്റ് വെയ്ക്കാതെ വാഹനമോടിയ്ക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്.

English summary
FEFKA General Secretary B Unnikrishnan said that its is not practical to use helmet in films and serials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X