കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍പ് സമരത്തിന് പിന്തുണയുമായി ആഷികും സിനിമാക്കാരും

  • By Meera Balan
Google Oneindia Malayalam News

തിരുവന്തപുരം: രണ്ട് മാസമായി അവര്‍ ഈ 'നില്‍പ്' തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ അവര്‍ക്ക് മുന്നിലൂടെ എത്രയോ തവണ മന്ത്രിവാഹനങ്ങള്‍ ചീറപ്പാഞ്ഞു. വാഹനത്തിന്റെ ചില്ലൊന്ന് ഉയര്‍ത്തി നില്‍ക്കുന്നവരെ കാണാതെ പല പ്രശസ്തരും കടന്നുപോതും ഈ വഴി തന്നെ. സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമ പ്രവര്‍ത്തകര്‍ എത്തി. ഇതോടെ സമരത്തിന്റെ ആവേശം കൂടി. നില്‍പ്പ് സമരത്തിന് മാധ്യമ ശ്രദ്ധ വീണ്ടും ലഭിച്ചു തുടങ്ങി.

സംവിധായകന്‍ ആഷിക് അബു, നടന്‍ ശ്രീനാഥ് ഭാസി, നടി മൈഥിലി എന്നിവര്‍ ഐക്യ ദാര്‍ഢ്യവുമായി സമരത്തില്‍ പങ്ക് ചേര്‍ന്നു. ആദിവാസികള്‍ നേരിടുന്ന അവഗണ തിരിച്ചറിഞ്ഞതിനാലാണ് സമരത്തിന് എത്തിയതെന്ന് ആഷിക് അബു പറഞ്ഞു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്കും ചിത്രങ്ങളിലേയ്ക്കും

നില്‍പ് സമരം

നില്‍പ് സമരം

സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആദിവാസികള്‍ നില്‍പ്പ് സമരം തുടങ്ങിയിട്ട്

സിനിമ പ്രവര്‍ത്തകര്‍

സിനിമ പ്രവര്‍ത്തകര്‍

നില്‍പ് സമരത്തിന് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരെത്തി

ആഷിക്, മൈഥിലി, ശ്രീനാഥ്

ആഷിക്, മൈഥിലി, ശ്രീനാഥ്

സംവിധായകരായ ആഷിക് അബു, ഡോ ബിജു, അഭിനേതാക്കളായ മൈഥിലി, ശ്രീനാഥ് ഭാസി, സ്രിന്ദ, പിയേര്‍ലി മാനേ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നില്‍പ് സമരത്തില്‍ പങ്കെടുത്തു.

അവഗണന

അവഗണന

ആദിവാസികള്‍ നേരിടുന്ന അവഗണന തിരിച്ചറിഞ്ഞാണ് സമരത്തിന് എത്തിയതെന്ന് ആഷിക് അബു പറഞ്ഞു.

കൂടുതല്‍ സിനിമപ്രവര്‍ത്തകരെത്തും

കൂടുതല്‍ സിനിമപ്രവര്‍ത്തകരെത്തും

ആദിവാസി സമൂഹത്തോട് മനുഷ്യത്വപരമായ സമീപനം സ്വീകരിയ്ക്കണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമ പ്രവര്‍ത്തകര്‍ സമര പ്രചാരണത്തിവ് ഇറങ്ങുമെന്നും ആഷിക് അബു പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിയ്ക്കണം

വാഗ്ദാനങ്ങള്‍ പാലിയ്ക്കണം

ജൂലൈ ഒമ്പതിനാണ് ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പ് സമരം തുടങ്ങിയത്.

English summary
Film fraternity shows solidarity to Nilpu Samaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X