കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്പത്തിക പ്രതിസന്ധി രൂക്ഷം പിസി ജോര്‍ജ്ജിന് ഇന്നോവ കാര്‍?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വെള്ളത്തിന്റെ പോലും നികുതി വര്‍ധിപ്പിയ്ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ വാഹന ധൂര്‍ത്തിനൊരുങ്ങുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ 15 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങാനാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ശ്രമിയ്ക്കുന്നത്. നാല് മന്ത്രിമാര്‍ക്ക് കൂടി പുതിയ കാര്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ അധിക നികുതി ഭാരം ജനങ്ങള്‍ക്ക് അടിച്ചേല്‍പ്പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതിന് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതനിടെയാണ് സര്‍്ക്കാര്‍ ചീഫ് വിപ്പും മന്ത്രിമാരും കാര്‍ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യാവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നോവയുടെ ഫുള്‍ ഓപ്ഷന്‍ കാറാണ് പിസി ജോര്‍ജ്ജിന് വേണ്ടി വാങ്ങുന്നത്.

PC George

പിസി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കാര്‍ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മേയില്‍ അഞ്ച് കാറുകള്‍ മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങിയിരുന്നു. നികുതി വര്‍ധിപ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ധനകാര്യ വകുപ്പിന്റെ ധൂര്‍ത്ത് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.

English summary
Financial Crisis: PC Gorge to buy Innova car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X