കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ്: നേരം സിനിമയുടെ നിര്‍മാതാവ് അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ആലുവ: സിനിമാ നിര്‍മാണത്തില്‍ പങ്കാളിയക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ നേരം എന്ന സിനിമയുടെ നിര്‍മാതാവ് വിശ്വനാഥന്‍ (കോറല്‍ വിശ്വനാഥന്‍- 65) അറസ്റ്റില്‍. സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. സിനിമ നിര്‍മിക്കാന്‍ ഒമ്പതേ മുക്കാല്‍ ലക്ഷം രൂപ നല്‍കിയ പെരുമ്പാവൂര്‍ ഐമുറി സ്വദേശി ജയ്‌സണിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വിശ്വനാഥന്‍ പിടിയിലായ വിവരം പുറത്തു വന്നതോടെ ആലുവ പൊലീസ് സ്‌റ്റേഷനില്‍ മാത്രം സമാനമായ അഞ്ച് പരാതികള്‍ ലഭിച്ചെന്നാണ് വിവരം.

Neram, Producer

സിനിമയില്‍ പണം മുടക്കുന്നവര്‍ക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 21 കോടിയോളം തട്ടിയെടുത്തു എന്നാണ് ആരോപണം. തേവൈ, നേരം എന്നീ സിനിമകളുടെ നിര്‍മാണത്തിലാണ് പങ്കാളിത്തം വാഗ്ദാനം ചെയ്തിരുന്നത്. 2012 ഡിസംബറില്‍ ആദ്യ സിനിമ റിലീസ് ചെയ്‌തെങ്കിലും സാമ്പത്തിക പരാജയമാണെന്ന് പറഞ്ഞ് പണം തിരിച്ചു നല്‍കിയില്ല. 2013 മെയ് 10ന് മലയാളത്തിലും തമിഴിലും ഒരേസമയം നേരം റിലീസായി. ചിത്രം സാമ്പത്തികമായി വലിയ ലാഭം തന്നെ നേടുകയും ചെയ്തു. എന്നാല്‍ പണം കലക്ട് ചെയ്‌തെടുക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.

വിശ്വനാഥന്റെ മകള്‍ അനിതയും ഭര്‍ത്താവ് അഭിലാഷും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അനിതയ്ക്കും തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. എന്നാല്‍ അനിതയും അഭിലാഷും ഇപ്പോള്‍ ഒളിവിലാണ്. പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ നാലു കേസുകളുള്‍പ്പടെ കാലടി, പാലക്കാട്, വടക്കാഞ്ചേരി, തൃശ്ശൂര്‍ സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മലയാളത്തിലും തമിഴിലും ഒരുമിച്ച് റിലീസ് ചെയ്ത ചിത്രം ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയമാണ് നേടിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌റിയ നസീമും നിവിന്‍ പോളിയുമാണ് മുഖ്യവേഷത്തിയത്. നിവിന്റെയും നസ്‌റിയയുടെയും ആദ്യ തമിഴ് ചിത്രവുമായിരുന്നു നേരം. നേരത്തോടെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനും അഭിനേതാക്കളുമുള്‍പ്പടെ എല്ലാവരുടെയും നേരം തെളിഞ്ഞെന്നാണ് പൊതുസംസാരം.

English summary
A day after his arrest, Aluva police registered five more cheating cases against Tirupur-based textile etnrepreneur and producer of 'Neram', a bilingual movie released in 2013, C Viswanathan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X