കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ കാറുകള്‍ കൂട്ടിമുട്ടി, നാലുമരണം

Google Oneindia Malayalam News

തൃശൂര്‍: പേരാമംഗലത്ത് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മനപ്പടി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

മലപ്പുറം തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സുനീര്‍(27), കെപി ഹുസൈന്‍(60), സയീം(3), ചിറ്റിലപ്പള്ളി സ്വദേശിയായ പ്രസീദ്(17) എന്നിവരാണ് മരിച്ചത്. ഹുസൈന്റെ ഭാര്യ സുഹറ(52), തസ്‌നി(30), ടഫിന്‍(ആറുമാസം) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

Thrissur

പ്രസീദ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചിറ്റിലപ്പള്ളി ഐഇഎസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രസീദ്. ഹുസൈന്റെ കുടുംബം സഞ്ചരിച്ച കാറിലെ ഡ്രൈവറാണ് സുനീര്‍.

English summary
Four persons were killed in a road accident at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X