കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്‍റെ വിവാഹം ജനവരി 24ന്

  • By Meera Balan
Google Oneindia Malayalam News
ganesh kumar

കൊല്ലം: മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ വിവാഹം ജനവരി 24 ന്. ഗണേഷിന്റെ തറവാടായ വാളകം കീഴൂട്ട് വീട്ടില്‍ വച്ചാണ് വിവാഹം നടക്കുക. ഏഷ്യാനെറ്റിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡാണ് ബിന്ദു. ഇരുവര്‍ക്കും ഇത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള വിവാഹ ബന്ധം ഗണേഷ് കുമാര്‍ വേര്‍പെടുത്തിയിരുന്നു.

പാലക്കാട് സ്വദേശിയാണ് ബിന്ദു. വിവാഹത്തിനായി ബിന്ദുവും അടുത്ത ചില ബന്ധുക്കളും മാത്രമാണ് കൊട്ടാരക്കരയില്‍ എത്തുക. ഇന്ത്യന്‍ കോഫീ ഹൗസിലാണ് ഗണേഷിന്റെ വിവാഹത്തിനുള്ള സദ്യ തയ്യാറാക്കുന്നത്. നൂറ് പേര്‍ക്ക് മാത്രമാണ് സദ്യയൊരുക്കുക.

43 കാരിയായ ബിന്ദുവും ആദ്യഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ഗള്‍ഫ് മേഖലയിലെ ജനറല്‍ മാനേജര്‍ കൂടിയാണ് ബിന്ദു. സിനിമ സാസംകാരിക മേഖലയില ബന്ധം തന്നെയാണ് ഇരുവരെയും അടുപ്പിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന നമ്മള്‍ തമ്മില്‍ എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് ഗണേഷ് കുമാര്‍.

English summary
Ganesh Kumar To Marry Bindu Menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X