കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

  • By Soorya Chandran
Google Oneindia Malayalam News

കാസര്‍കോട്: കള്ളക്കടത്ത് സ്വര്‍ണം മറിച്ചുവിറ്റതിന്റെ പേരില്‍ കാസര്‍കോട് രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. തലശ്ശേരി സെയ്താര്‍പള്ളി സ്വദേശി നസീര്‍, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മാസങ്ങളായി കാണാനില്ലായിരുന്നു.

ദുബായില്‍ നിന്നം മംഗലാപുരത്തേക്ക് എത്തിച്ച 3 കിലോ സ്വര്‍ണം ഇവര്‍ മറിച്ചുവിറ്റു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പ്രതികാരമായിട്ടാണത്രെ കൊല നടത്തിയത്. സംഭവത്തിന് പിന്നില്‍ ഉന്നത ബന്ധമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

knife Blood

മംഗലാപുരം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രമുഖ അഭിഭാഷകന്റെ മകനടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ടു എന്ന് സംശയിക്കുന്ന സ്ഥലത്ത് കസ്റ്റഡിയിലെടുത്തവരെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഏഴ് മാസമായി നസീറും ഫഹീമും വീടുവിട്ട് പോയിട്ട്. ദുബായില്‍ നിന്ന് സ്വര്‍ണം മംഗലാപുരം വിമാനത്താവളം വഴി ഇടപാടുകാരന് നല്‍കാമെന്നായിരുന്നു കള്ളക്കടത്തുകാരുമായുള്ള കരാര്‍. എന്നാല്‍ ഇവര്‍ ഈ സ്വര്‍ണവുമായി മുങ്ങി. പിന്നീട് കാസര്‍കോടുള്ള ചില ജ്വല്ലറികളില്‍ ഈ സ്വര്‍ണം വില്‍ക്കുകയും ചെയ്തു എന്നാണ് വിവരം.

വിവരം അറിഞ്ഞ കള്ളക്കടത്ത് സംഘം, നസീറിനേയും ഫഹീമിനേയും കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് വിവരം. നസീറും ഫഹീമും വിറ്റ സ്വര്‍ണം കാസര്‍കോട്ടെ ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

English summary
Gold Smuggling revenge: Two killed and buried at Kasarkode .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X