കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇനി കലാപഠനവും

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഈ വര്‍ഷം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എസ്‌സിഇആര്‍ടി ഇത് സംബന്ധിച്ച സിലബസ് തയ്യാറാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലേക്കായി അധ്യാപകരെ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിയ്ക്കാനും ധാരണയായി. 1600 ഓളം അധ്യാപകര്‍ക്ക് പുതുതായി അവസരം കിട്ടുമെന്നാണ് സൂചന.

സംഗീതം, നൃത്തം, ചിത്രകല/ശില്‍പ്പകല, നാടകം/ സിനിമ എന്നീ ഇനങ്ങളാണ് കലാപഠനത്തില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായാണ് കലാപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

Mohiniyattam

പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപദ്ധതികളാണ് തയ്യാറായത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ്സും തയ്യാറായി വരുന്നു. എസ് സിഇആര്‍ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദര്‍ ചേര്‍ന്നാണ് സിലബസ് തയ്യാറാക്കിയത്.

കലാപഠനത്തിനായി താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിയ്ക്കുന്ന അധ്യാപകര്‍ക്ക 14,000 രൂപ ശമ്പളം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ അധ്യാപനത്തിന്റെ ഭാഗമായതിനാല്‍ ഈ തുക സര്‍വ്വശിക്ഷ അഭിയാന്‍ വഴി നല്‍കും. സംസ്ഥാന സര്‍ക്കാരിന് ഇത് അധിക ബാധ്യതയാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കലാപഠനത്തിന് പാഠ്യപദ്ധതി ഇത് ആദ്യമാണ്. ബിഎഡ് മുതലായ കോഴ്‌സുകളിലും കലാപഠനം പാഠ്യവിഷയമാക്കും.

English summary
Government decided to include Arts in School Syllabus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X