കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മോഹന്‍ലാലിന്റെ വക 10 ലക്ഷം രൂപ

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് എന്നും പരാതികളാണ്. വൃത്തിയില്ല, നല്ല ഭക്ഷണം ലഭിക്കുന്നില്ല, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ഡോക്ടര്‍മാരില്ല അങ്ങനെ നീളുന്നു പരാതികളടെ പട്ടിക. ഇതില്‍ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മുന്നോട്ട് വന്നു.

കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപ നല്‍കും. രോഗികള്‍ക്കാവശ്യമായ പോഷകഗുണമുള്ള ആഹാരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് എല്ലാം മാസവും പത്ത് ലക്ഷം രൂപ മോഹന്‍ലാല്‍ കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് നല്‍കുന്നത്.

mohanlal

ഇത്തരത്തില്‍ ഒരുപാട് മനുഷ്യത്വപരമായ കാര്യങ്ങള്‍ മോഹന്‍ലാല്‍ മുമ്പും ചെയ്തിട്ടുണ്ടെന്ന് എംപി പി രാജീവ് പറഞ്ഞു. ഹോസ്പിറ്റലിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മോഹന്‍ലാലിനെ സമീപിച്ചത്.

ഭക്ഷണം, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ മറ്റ് വിഭാഗത്തിലേക്ക് വേണ്ടി, കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് 50 ലക്ഷം രൂപ സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹോസ്പിറ്റലിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്ന ക്യാമ്പില്‍ ബ്രാന്റ് അംബാസിഡറാവാം എന്ന് നടി റിമ കല്ലിങ്കലും അറിയിച്ചതായി എം പി പറഞ്ഞു.

English summary
I n a kind gesture, superstar Mohanlal has pledged 10 lakh towards the monthly food expenses of patients at a government hospital in Kochi. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X