കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഹര്‍ത്താല്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന്റേയും ബിജെപിയുടേയും നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നു. ജൂലായ് 1 ചെവ്വാഴ്ച രാവിലെ മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ഹര്‍ത്താല്‍.

കോഴിക്കോട് കോര്‍പ്പറേഷന്റെ അഴിമതികള്‍ക്കെതിരെ ജനകീയ മുന്നണി നടത്തിയ ധര്‍ണക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി എന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Hartal

ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. റോഡില്‍ സ്വകാര്യ വാഹനങ്ങളും കുറവാണ്. കടകളും ഹോട്ടുലകളും പലയിടങ്ങളിലും തുറന്നിട്ടില്ല. സ്‌കൂളുകളിലും ഓഫീസുകളിലും വളരെ കുറച്ച് പേര്‍ മാത്രമേ എത്തിയിട്ടുള്ളൂ. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമേ ഭാഗികമായെങ്കിലും സര്‍വ്വീസ് നടത്തുന്നുള്ളൂ.

കോഴിക്കോട് കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ട് നാളുകളേറെയായി. അഴിമതി വിരുദ്ധ ജനകീയ സമിതിയുടേയും കര്‍മസമിതിയുടേയും നേതൃത്വത്തിലായിരുന്നു പല സമരങ്ങളും നടന്നത്. ഇതിനിടെ അഴിമതി വിരുദ്ധ സമിതിയുടെ ഭാരവാഹികള്‍ക്കെതിരെ വനിത കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാനഭംഗക്കേസ് കോടുത്തു.

കൗണ്‍സിലര്‍ വ്യാജ കേസ് നല്‍കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നടത്തിയ ധര്‍ണക്ക് നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ജനകീയ മുന്നണിയും നടക്കാവ് വികസന സമിതിയും കര്‍മസമിതിയും സംയുക്തമായിട്ടായിരുന്നു ധര്‍ണ നടത്തിയത്. ജൂണ്‍ 30 ന് ആയിരുന്നു ധര്‍ണ.

English summary
Hartal at Kozhikode protesting attack by DYFI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X