കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഹര്‍ത്താലിന് ഇനി ചെലവേറും?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ഹര്‍ത്താലിലില്‍ കെഎസ്ആര്‍ടിസിയ്ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ക്ഷണിയ്ക്കല്‍, നഷ്ടം കണക്കാക്കല്‍ എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റിയെ അധികാരപ്പെടുത്തി സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്ന് കോടതി.

നിര്‍ബന്ധിത ഹര്‍ത്താലെന്ന പ്രശ്‌നം ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരും സംവിധാനം നിര്‍ദ്ദേശിയ്ക്കുന്നത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എഎം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇര്രതമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. 2008 ലെ നാല് ഹര്‍ത്താലുകളിലായി കെഎസ്ആര്‍ടിസിയ്ക്ക് 8.14 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Hartal

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും പൊലീസ് സംരക്ഷണം നല്‍കാത്ത സര്‍ക്കാരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ ഉത്തരവിടണമെന്നാണ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പടെ സര്‍ക്കാരിനു കീഴിലുള്ള കോര്‍പ്പറേഷനുകള്‍ക്കും മറ്റും നഷ്ടപരിഹാരം തേടാന്‍ ലളിതമായ സംവിധാനം ഏര്‍്‌പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചുട്ടുള്ളത്.

English summary
Hartal becomes costly in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X