കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ, കാസര്‍കോട് അവധി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴ. വ്യാഴാഴ്ച രാത്രിയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടങ്ങിയത്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രൊഫണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Rain Sat

കനത്ത മഴയെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്. പലയിടത്തും റെയില്‍ പാളങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ തീവണ്ടികള്‍ പലതും വൈകിയാണ് ഓടുന്നത്. റോഡുകളില്‍ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കുറച്ച് ദിവസങ്ങളായി നല്ല മഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ശക്തമായ തുടങ്ങി.

മലയോര മേഖലകളില്‍ മഴയയെ തുടര്‍ന്ന് നാശനഷ്ടങ്ങളും കൂടുതലാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മഴ കനത്തതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. മഴ തുടരുകയാണെങ്കില്‍ പത്തനംതിട്ടയിലെ മണിയാര്‍ ഡാമിന്റെ ഷട്ടറും തുറക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.

English summary
Heavy rain in Kerala, government announced holiday for educational institutions in Kasarkode and Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X