കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ, താമരശ്ശേരിയില്‍ മണ്ണിടിച്ചില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. താമരശ്ശേരി ചുരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണു. തൊട്ടില്‍പ്പാലത്തും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്.

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ചുരത്തിലെ ഒന്നാം വളവില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Rain Kerala

കോഴിക്കോട് കനത്ത മഴയാണ് പെയ്യുന്നത്. ഈങ്ങാപ്പുഴ, അടിവാരം എന്നിവടങ്ങളില്‍ വെള്ളം പൊങ്ങി. തൊട്ടില്‍പ്പാലം നാഗമ്പാറ മേഖലയിലെ വനത്തില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദ്രുത കര്‍മ സേനയുടെ ഒരു യൂണിറ്റ് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്‌

കനത്ത മഴ തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ആഗസ്റ്റ് 21 വൈകീട്ട് മുതല്‍ കനത്ത് മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. എന്നാള്‍ സംസ്ഥാന ശരാശരി നോക്കുമ്പോള്‍ മഴയുടെ ശക്തി തലസ്ഥാനത്ത് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലവര്‍ഷം ദുര്‍ബബലമായതിനാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

English summary
Heavy rain in Kerala, landslide at Thamarassery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X