കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിങ്കം വീണ്ടും: പിന്നിലിരുന്നാലും ഹെല്‍മറ്റ് വേണം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗതാഗതനിയമത്തില്‍ കര്‍ശന നിബന്ധനകളുമായി സിങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വീണ്ടും. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ മാത്രമല്ല, വണ്ടിയുടെ പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് ഋഷിരാജ് സിംഗിന്റെ പുതിയ നിബന്ധന.

ഇരുചക്രവാഹനത്തിനു പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണം എന്നാവശ്യപ്പെട്ട് സിംഗ് ഗതാഗത മന്ത്രിയ്ക്ക് വീണ്ടും കത്ത് നല്‍കി. നേരത്തെ അദ്ദേഹം കത്ത് നല്‍കിയപ്പോള്‍ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് പുകിലെല്ലാം കഴിഞ്ഞതോടെയാണ് സിംഗ് ആവശ്യവുമായി വീണ്ടും രംഗത്ത് വന്നത്.

rishiraj-singh

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിച്ചതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ നഗരത്തില്‍ 90 ശതമാനത്തിലധികം പേരും ഹെല്‍മറ്റ് ധരിക്കാന്‍ തുടങ്ങി. ഗ്രാമങ്ങളില്‍ പരിശോധന കുറവായതുകൊണ്ട് 80ശതമാനം മാത്രമേ വളര്‍ച്ചയെത്തിയുള്ളൂ.

ഹെല്‍മറ്റ് നിയമം കര്‍ശനമാക്കിയതോടെ ബൈക്ക് അപകടങ്ങളെ തുടര്‍ന്നുള്ള മരണ സംഖ്യകളും കുറഞ്ഞെന്നാണ് അധികൃതരുടെ കണക്ക്. ഇക്കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് പിന്‍സീറ്റിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. നേരത്തെ സിനിമയിലും സീരിയലിലും ബൈക്കോടിക്കുന്ന രംഗങ്ങളില്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു

English summary
Road Safety Commissioner Rishi Raj Singh demands that to wear helmet who sitting the back of two- wheeler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X