കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന് തടവ് എട്ട് വര്‍ഷം മാത്രം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനെ ഒരു കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മറ്റൊരു കേസില്‍ വിചാരണ കോടതിയുടെ വിധി കോടതി ശരിവച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കീഴ്‌ക്കോടതി സന്തോഷ് മാധവന് ശിക്ഷ വിധിച്ചിരുന്നു. രണ്ട് കേസുകളില്‍ എട്ട് വര്‍ഷം വീതം 16 വര്‍ഷത്തെ തടവ് ശിക്ഷയാണ് കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

Santhosh Madhavan

രണ്ട് കേസുകളിലേയും ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ ഒരു കേസിലെ ശിക്ഷ കോടതി ശരിവച്ചു. എന്നാല്‍ രണ്ടാമത്തെ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സന്തോഷ് മാധവനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.

ഇരയായ പെണ്‍കുട്ടിയും മറ്റൊരു സാക്ഷിയും മൊഴി മാറ്റിപ്പറഞ്ഞ കേസില്‍ ആണ് സന്തോഷ് മാധവനെ കോടതി കുറ്റ വിമുക്തനാക്കിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സിഡി ആക്കി സൂക്ഷിച്ചിരുന്നു. ഈ സീഡി മാത്രം തെളിവായി എടുത്ത് ശിക്ഷ വിധിക്കരുത് എന്ന സന്തോഷ് മാധവന്റെ ആവശ്യം കോടതി അംഗീകരിക്കുയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു എന്നതാ് സന്തോഷ് മാധവനെതിരെയുള്ള കേസ്. 2009 മെയിലാണ് വിചാരണ കോടതി രണ്ട് കേസുകളിലായി 16 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2,20,000 രൂപ പിശയടക്കാനും കോടതി വിധിച്ചിരുന്നു.

ഒരു കേസില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിരുക്കുകയാണ് സന്തോഷ് മാധവന്‍.

English summary
High Court acquit Santhosh Madhavan from one case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X