കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 79.39 %

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 79. 39 ശതമാനം പേര്‍ ഉപരിപഠത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറവാണ്. 2013 ല്‍ 81.34 ശതമാനം പേരാണ് ഹയര്‍ സെക്കന്‍ഡറിപരീക്ഷയുടെ കടമ്പ കടന്നത്.

2.78 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയത്. 6783 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തിയത്.

Abdu Rabb

എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത് നേടിയത്. 84.36 ശതമാനം. ഏറ്റവും കൂടുതല്‍ എ പ്ലസ്സുകളും എറണാകുളം ജില്ലയില്‍ നിന്ന് തന്നെയാണ്.ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ സ്വന്തമാക്കിയത് പട്ടം സെന്റ് മേരീസ് സ്‌കൂളാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സ്‌കൂളും പട്ടം സെന്റ് മേരീസാണ്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 78.77 ശതമാനം വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ സര്‍ക്കാര്‍ വിദ്യാലങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 40 സ്‌കൂളുകളാണ് ഇത്തവണ 100 ശതമാനം വിജയം സ്വന്തമാക്കിയത്.

വിജയ ശതമാനം ഏറ്റവം കുറവ് പത്തനംതിട്ട ജില്ലയിലാണ്. 71.7 ശതമാനമാണ് പത്തനംതിട്ട ജില്ലയിലെ വിജയം.

ഹയര്‍ സെക്കന്‍ഡറി ഫലം അറിയാന്‍

http://results.nic.in/
http://keralaresults.nic.in/
http://www.results.itschool.gov.in/

English summary
Higher Secondary Result announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X