കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ മദ്രസ അധ്യാപകനെ കെട്ടി, ഭര്‍ത്താവറിഞ്ഞത് ആഴ്ചകള്‍ കഴിഞ്ഞ്

  • By Meera Balan
Google Oneindia Malayalam News

ഹരിപ്പാട്: ഭര്‍തൃമതിയായ വീട്ടമ്മയെ മദ്രസ അധ്യാപകന്‍ വിവാഹം കഴിച്ചതായി പരാതി. വിവാഹക്കാര്യം ഭര്‍ത്താവ് അറിഞ്ഞത് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. ദമ്പതിമാരുടെ മക്കളെ സ്ഥിരമായി പഠിപ്പിയ്ക്കാനെത്തിയ മദ്രസ അധ്യാപകനാണ് വീട്ടമ്മയെ വിവാഹം കഴിച്ചത്.

മുഹമ്മദ് ഷെരിഫ് മുസ്ലിയാര്‍ (44) ആണ് 38കാരിയായ ഭര്‍തൃമതിയെ വിവാഹം കഴിച്ചത്. യുവതി രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ഇവരുടെ വീട്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ദിവസത്തെ ഭക്ഷണം അധ്യാപകന് നല്‍കിയിരുന്നു. അധ്യാപകനും ഭാര്യയും രണ്ട് മുതിര്‍ന്ന പെണ്‍കുട്ടികളുമുണ്ട്. ഇയാള്‍ മന്ത്രവാദി കൂടിയാണെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിയ്ക്കുന്നു.

Wedding

തെറ്റായ വിവരങ്ങള്‍ നല്‍കി യുവതിയും അധ്യാപകനും ഓഗസ്റ്റ് 27 ന് രജിസ്റ്റര്‍ വിവാഹം ചെയ്‌തെന്നാണ് ഭര്‍ത്താവ് പരാതിയില്‍ പറയുന്നത്. വിവാഹശേഷം അധ്യാപകന്‍ യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാതെ ഭര്‍ത്താവിനൊപ്പം താമസിയ്ക്കാന്‍ വിടുകയായിരുന്നു.

സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഒരു സുഹൃത്ത് വഴിയാണ് ഭാര്യയുടെ കല്യാണം മൂന്നാഴ്ച മുമ്പ് കഴിഞ്ഞെന്ന് ഭര്‍ത്താവ് അറിയുന്നത്. യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയപ്പോള്‍ അധ്യാപകനൊപ്പം താമസിയ്ക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചു. എന്നാല്‍ യുവതി മണിയ്ക്കൂറുകളോളം അധ്യാപകനെ കാത്ത് പൊലീസ് സ്റ്റേഷനിലിരുന്നെങ്കിലും അയാള്‍ വന്നില്ല.

English summary
House wife elopes with Madrasa Teacher. Later they registered their marriage in a sub registrar office. Husband filed complaint against the woman and teacher.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X