കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ തീയിട്ട് കൊന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് യുവാവ് ഭാര്യയെ തീയിട്ട് കൊന്നു. ചിറയിന്‍കീഴ് സ്വദേശിയായ ശുഭ (33) എന്ന യുവതിയെയാണ് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നത്. സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് കല്ലറ സ്വദേശി ശ്രീകാന്ത് (29) പൊലീസ് പിടിയിലായി.

നാല് ദിവസം മുമ്പാണ് മദ്യപിച്ചെത്തിയ യുവാവ് ശുഭയോട് വീണ്ടും പണം ആവശ്യപ്പെട്ടത്. മദ്യപിയ്ക്കാന്‍ പണം നല്‍കില്ലെന്ന് യുവതി പറഞ്ഞതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിലധികവും പൊള്ള ലേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ മരണമൊഴിയിലാണ് തന്നെ പൊള്ളിച്ചത് ഭര്‍ത്താവാണെന്ന് പറഞ്ഞത്.

Murder

വെഞ്ഞാറമൂട്ടിലെ ഒരു ബാറില്‍ നിന്നുമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചവരായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും ഒന്നിച്ച് താമസിയ്ക്കാന്‍ തുടങ്ങിയിട്ട്. ആദ്യവിവാഹത്തില്‍ ശുഭയ്ക്ക് രണ്ട് കുട്ടികളുണ്ട്. ആശുപത്രി രേഖകളില്‍ യുവതിയുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.

English summary
Husband sets ablaze woman, not giving money for consuming alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X