കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം തഴയപ്പെടുന്നത് ശീലമായി: ജയറാം

  • By Aswathi
Google Oneindia Malayalam News

കൊച്ചി: പോയ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ ജയറാം അഭിനയിച്ച് മികവുറ്റതാക്കിയ സോപാനവും നടനുണ്ടാകും. അത്രയേറെ മികച്ചതായിരുന്നു ചിത്രത്തിലെ ജയറാമിന്റെ പ്രകടനം. അവസാന നിമിഷം വരെ സംസ്ഥാന സര്‍ക്കാറിന്റെ ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള ആദരവ് ജയറാമിന് നല്‍കുമെന്ന് പ്രതീക്ഷിച്ചു.

പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചില്ലെങ്കില്‍ അടുത്ത അവസരം തീര്‍ച്ചയായും ജയറാമിനാണെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അല്ലെങ്കില്‍ രണ്ടാമതെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ ഫഹദ് ഫാസിലിനും അതുവരെ പട്ടികയില്‍ പോലും ഇല്ലായിരുന്ന ലാലിനുമാണ് പുരസ്‌കാരം നല്‍കിത്.

Jayaram

എന്നാല്‍ അതിലൊന്നും ജയറാമിന് പരാതിയും പരിഭവവുമില്ല. അവാര്‍ഡ് നിര്‍ണയ സമിതികള്‍ അവസാന നിമിഷം തന്നെ തഴയുന്നത് ഇതാദ്യമല്ലെന്നും അതുമായി താന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നുമാണ് ജയറാം പറയുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് ദുഖമൊന്നുമില്ല. പുരസ്‌കാരം ലഭിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് ഫഹദ് ഫാസിലിനെ. മികച്ച ജൂറിയാണ് ഇത്തവണ പുരസ്‌കാരം നിര്‍ണയിച്ചത്- ജയറാം പറഞ്ഞു.

കമല്‍ സംവിധാനം ചെയ്ത നടന്‍ എന്ന ചിത്രത്തില്‍ ഒറു നാടക നടനായി എത്തിയ ജയറാം സോപാനത്തില്‍ ചെണ്ട വാദ്ധ്യരായാണ് എത്തിയത്. ഷാജി എന്‍ കരണാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ചിത്രത്തിലെ അഭിനയത്തിനും ജയറാം നിരൂപക പ്രശംസയും നേടിയിരുന്നു.

English summary
I am not worried about lose state award says Jayaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X