കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ‍്‍ലൈന്‍ റിസര്‍വേഷന്‍ പിന്‍വലിച്ചു: ചലച്ചിത്രമേള... അലങ്കോലങ്ങളുടെ മേള

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയെ ശരിക്കും അലങ്കോലങ്ങളുടെ മേള എന്ന് വിശേഷിപ്പിക്കേണ്ടി വരും. സംഘാടനത്തിലെ പിഴവുകള്‍ ആദ്യ ദിവസം തന്നെ വലിയ പ്രതിഷേധം സൃഷ്ടിച്ചു.

ഉദ്ഘാടന ചിത്രമായ ഡാന്‍സിങ് അറബ്‌സ് വൈകീട്ട് ഏഴ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ഡെലിഗേറ്റുകള്‍ക്ക് നല്‍കിയ ഷെഡ്യൂളിലും അങ്ങനെ തന്നെ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

IFFK Inauguration

എന്നാല്‍ ഏഴ് മണിക്ക് സിനിമ കാണാനെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. ആറ് മണിക്ക് തന്നെ സിനിമയുടെ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഇതിനെതിരെ പലരും പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തു.

IFFK Logo

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും തുടര്‍ന്നു. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് രസീത് വാങ്ങാന്‍ കൈരളി തീയേറ്ററില്‍ എത്തിയവര്‍ ഞെട്ടിപ്പോയി. കാരണം അവരുടെ റിസര്‍വേഷന്‍ വിവരങ്ങളൊന്നും തന്നെ മേള അധികൃതരുടെ കൈവശം ഇല്ല. പ്രിന്റ് ഔട്ടുകളുമായെത്തിയ ചിലര്‍ക്ക് പോലും റിസര്‍വേഷന്‍ കിട്ടിയില്ല. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൈരളി തീയേറ്ററിലേക്ക് മാര്‍ച്ചും നടത്തി.

പ്രതിഷേധം ശക്തമായപ്പോള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തന്നെ പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ തീയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കും അടിപിടിയും നിയന്ത്രണാതീതമാകുമെന്ന് ഉറപ്പായി.

English summary
IFFK withdraws online reservation facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X