കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാപ്പകല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനാശാസ്യം

  • By Gokul
Google Oneindia Malayalam News

കോട്ടയം: അനാശാസ്യത്തിനായി ഇറങ്ങിത്തിരിച്ചവര്‍ക്ക് ഇപ്പോള്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല. ആളുകള്‍ കൂടുന്ന സ്ഥലമാണെങ്കിലും പോലും അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമാണ് സ്ത്രീകളും പുരുഷന്മാരും. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഇത്തരക്കാരെ പോലീസ് അടുത്തിടെ പിടികൂടി താക്കീത് ചെയ്ത് വ്ിട്ടയച്ചിരുന്നു.

ഏറ്റവും ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. നിരവധി ആളുകള്‍ കടന്നു പോകുന്ന സ്ഥലമാണെന്ന ബോധ്യമൊന്നും സ്ത്രീക്കും പുരുഷനും ഉണ്ടായിരുന്നില്ല. പത്തൊമ്പതാം വാര്‍ഡിന്റെ മുന്നിലെ ബെഞ്ചില്‍ അടുത്തടുത്തിരിന്ന് പരമാവധി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു ഇരുവരും. എന്നാല്‍ രോഗികള്‍ക്ക് കൂട്ടിരിക്കാനെത്തിയവര്‍ കണ്ടതോടെ സെക്യൂരിറ്റി സ്ഥലത്തെത്തി.

kottayam-map

സംഭവം ലൈവായി കണ്ടതോടെ സെക്യൂരിറ്റി ഇവര്‍ക്കടുത്തെത്തി കൈയ്യോടി പിടികൂടി. എന്നാല്‍ കൂടി നിന്നവരെ പറ്റിച്ചുകൊണ്ട് യുവതി ഉടന്‍ ബോധംകെട്ടുവീണു. ബോധക്കേടുമാത്രമല്ല, യുവാവിന്റെ മടിയില്‍ തലവെച്ച് അപസ്മാര ബാധയെന്ന പോലെ അഭിനയിക്കാനും തുടങ്ങി, സംഭവം അറിയാതെ ഓടിയെത്തിയ നഴ്‌സ് ഇവരെ അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോകാനും ഒരുങ്ങി.

അപ്പോഴേക്കും സെക്യൂരിറ്റി യുവാവിനെ പിടികൂടി കാര്യം ആരായുകയായിരുന്നു. പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവാവ് സത്യം പറഞ്ഞു. ആശുപത്രിയിലാകുമ്പോള്‍ ആരും ശ്രദ്ധിക്കില്ലെന്ന് യുവാവിനെ യുവതി തന്നെയാണ് ബോധ്യപ്പെടുത്തിയത്. ആരെങ്കിലും പിടികൂടിയാല്‍ ബോധക്കേട് അഭിനയിക്കാമെന്നും ചട്ടം കെട്ടിയിരുന്നു. മേലില്‍ ആവര്‍ത്തിക്കില്ലെന്ന് യുവാവ് ഉറപ്പ് നല്‍കിയതോടെ ബോധക്കേട് അഭിനയിച്ച യുവതിയേയും കൂട്ടി യുവാവ് സ്ഥലം വിട്ടു.

English summary
Immoral traffic at Kottayam medical college hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X