കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റ് എംപിയുടെ പണി തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സിനിമ നടനില്‍ നിന്ന് ലോക്‌സഭാംഗത്തിലേക്കുള്ള മാറ്റം ഇന്നസെന്റിന് ഒരു പ്രശ്‌നമേ അല്ല. ലോക്‌സഭയിലെ വിവരങ്ങള്‍ രസകരമായി പങ്കുവക്കാന്‍ തയ്യാറാകുന്ന ഇന്നസെന്റ് സ്വന്തം മണ്ഡലത്തിന് വേണ്ടിയുള്ള വികന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

സിനിമയില്‍ തമാശ കാണിക്കാന്‍ മാത്രമേ ഇന്നസെന്റിന് അറിയൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ എതിരാളികളുടെ പ്രചാരണം. എന്നാല്‍ താന്‍ ഒരു മികച്ച ജനപ്രതിനിധി തന്നെയാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഇന്നസെന്റ്.

Innocent

തന്റെ മണ്ഡലത്തിലെ ചോറ്റാനിക്കര-വെണ്ണിക്കുളം റോഡില്‍ നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യമാണ് അടിയാക്കല്‍ താഴത്ത് ഒരു പാലം എന്നത്. ആ സ്വപ്‌നമാണ് ഇന്നസെന്റ് ഇപ്പോള്‍ സഫലമാക്കാന്‍ പോകുന്നത്. പാലം നിര്‍മാണത്തിന് കേന്ദ്ര ഗ്രാമീണ മന്ത്രാലയം അനുമതി നല്‍കി.

മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഇന്നസെന്റ് നേരിട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍(പിഎംജിഎസ് വൈ) ഉള്‍പ്പെടുത്തിയായിരിക്കും പാലം നിര്‍മിക്കുക. സംസ്ഥാനത്താദ്യമായിട്ടാണ് പിഎംജിഎസ് വൈയില്‍ പാലം നിര്‍മാണം നടത്തുന്നത്.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചോറ്റാനിക്കര-വെണ്ണിക്കുളം റോഡ് നിര്‍മിച്ചത്. പക്ഷേ പാലം നിര്‍മാണം മാത്രം നടന്നില്ല. 10 വര്‍ഷമായി ഇത് മുടങ്ങിക്കിടക്കുയായിരുന്നു. താത്കാലിക നടപ്പാലം മാത്രമായിരുന്നു നാട്ടുകാരുടെ ആശ്രയം.

English summary
Innocent starts the job of MP, got sanction for bridge from Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X