കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവിന്‍റെ കൃഷി രീതി സര്‍ക്കാര്‍ മാതൃകയാക്കുന്നു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ ഓര്‍ഗാനിക് കൃഷി രീതി കേരള സര്‍ക്കാര്‍ മാതൃകയാക്കുന്നു. സ്ത്രീകളെ പങ്കെടുപ്പിച്ച് മഞ്ജുവിന്റെ കഥാപാത്രം ടെറസില്‍ വിഷാംശമില്ലാത്ത പച്ചക്കറി വിളയിക്കുന്നു. ഈ കൃഷി രീതി മാതൃകയാക്കുമെന്നും ഇതിനായി സ്ത്രീകളെ മുന്നിട്ടിറക്കുമെന്നും സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി എംകെ മുനീര്‍ പറഞ്ഞു. കൊച്ചിയില്‍ ഷീ ടാക്‌സിയുടെ രണ്ടാംഘട്ട ലോഞ്ചിംഗ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഷീ ടാക്‌സയിയുടെ അംബാസിഡറാണ് മഞ്ജുവാര്യര്‍.

വീട്ടമ്മമാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിനും കൃഷി പ്രോത്സാഹിപ്പിയ്ക്കുന്നതിനും ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രം പ്രചോദനകരമാണെന്ന് എംകെ മുനീര്‍ പറഞ്ഞു.കുടുംബശ്രീ, വനിതാ വികസന കേര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്നും എംകെ മുനീര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്‌സൈസ് മന്ത്രി കെ ബാബു, മഞ്ജുവാര്യര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Manju 6

ഹൗ ഓള്‍ഡ് ആര്‍യു വില്‍ മഞ്ജുവിന്റെ കഥാപാത്രമായ നിരുപമയോട് ഒരു വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹത്തിനായി വിഷാംശമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിച്ച് നല്‍കാന്‍ പറയുന്നു. സ്ഥലപരിമിതി മറി കടക്കുന്നതിന് നിരുപമ അയല്‍ വീടുകളിലെ സ്ത്രീകളുടെ സഹായത്തോടെ വീടുകളിലെ ടെറസില്‍ കൃഷി ആരംഭിയ്ക്കുന്നു. ഈ കൃഷി വന്‍ വിജയമാകുന്നതോടെ നിരുപമയുടെ ഓര്‍ഗാനിക് കൃഷി രീതി സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രോത്സാഹിപ്പിയ്ക്കുന്നു.

English summary
Inspired from How Old Are You, government planning to promote Organic Farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X