കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനം: ഫേസ്ബുക്കില്‍ വിവാദം കൊഴുക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയഗാനത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ സല്‍മാന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ച. കടുത്ത ദേശീയ വാദികള്‍ സല്‍മാനെതിരെ ഫേസ്ബുക്ക് വിചാരണ നടത്തുമ്പോള്‍ സ്വാതന്ത്ര്യവാദികള്‍ പിന്തുണ നല്‍കുന്നത് സല്‍മാനാണ്.

തിരുവനന്തപുരത്തെ നിള തീയേറ്ററില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് വിവാദ സംഭവം ഉണ്ടായത്. സിനിമക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ സല്‍മാനും കൂട്ടരും എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിക്കുകയും കൂവി വിളിക്കുയും ചെയ്തു. ഇതില്‍ കിട്ടിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഒടുവില്‍ അത് അറസ്റ്റിലും എത്തി.

Salman Arrest

സിനിമ തീയേറ്ററില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. സിനിമക്ക് മുമ്പ് ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്ത് ദേശീയതയാണ് പ്രകടമാക്കുന്നതെന്നാണ് ഇവരുടെ സംശയം.

എന്നാല്‍ ദേശീയഗാനത്തേയും, ദേശീയ പതാകയേയും അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മറുവിഭാഗം പറയുന്നു. സല്‍മാന്‍ എന്ന വ്യക്തിയുടെ പേര് പോലും ഫേസ്ബുക്കില്‍ വര്‍ഗ്ഗീയത കലര്‍ന്ന പോസ്റ്റുകള്‍ക്ക് കാരണമാകുന്നുണ്ട്. സല്‍മാനെ പാകിസ്താനിലേക്ക് നാട് കടത്തണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

തീയേറ്ററിലെ പ്രകടനത്തിനപ്പുറം ഫേസ്ബുക്കില്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇത്തിരി കടന്ന കയ്യായിപ്പോയെന്നാണ് സ്വതന്ത്ര ചിന്തകര്‍ എന്നവകാശപ്പെടുന്നവര്‍ പോലും പറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ സല്‍മാനേയും കുടുംബത്തേയും അവഹേളിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളും നിയമ ലംഘനമല്ലേ എന്നാണ് ചിലരുടെ സംശയം.

തമ്പാനൂര്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സല്‍മാനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

English summary
Insult to National Anthem: Facebook discussion continues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X