കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കെസ്ആര്‍ടിസി അടച്ചു പൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയെ അതിരൂക്ഷമായി വിമര്‍ശിച്ചത്. കെഎസ്ആര്‍ടിസി അടച്ചു പൂട്ടിയാല്‍ വകുപ്പ് മന്ത്രിയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നല്ലാതെ മറ്റ് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും ഹൈക്കോടതി

ജനങ്ങള്‍ നല്‍കുന്ന പണത്തിന് തക്കതായ യാതൊരു ഉപയോഗവും കെഎസ്ആര്‍ടിസിയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി. കോടികളാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി യാതൊരു ഉപയോഗവും ഇല്ലാതെ ചെലവഴിയ്ക്കുന്നതെന്നും കോടതി പറഞ്ഞു.

KSRTC

ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത സ്ഥാപനം അടച്ചുപൂട്ടിയില്‍ ഒരു മന്ത്രിയ്ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നല്ലാതെ ഒന്നും സംഭവിയ്ക്കില്ലെന്നും കോടതി. വസ്തു വകകള്‍ വിറ്റ് ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ബാധ്യതകള്‍ തീര്‍ക്കണമെന്നും ഹൈക്കോടതി. ജസ്റ്റിസ് അബ്ദുള്‍ റഷീദാണ് കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്.

English summary
It is better to shutdown KSRTC: High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X