കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സുമാര്‍ക്ക് നന്ദി പറ‍ഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലിയുടെ കത്ത്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തന്നെ ചികിത്സിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാരുടെ സംഘത്തിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എയിംസില്‍ മന്ത്രിയെ ശ്രുശ്രൂഷിച്ച നഴ്‌സുമാര്‍ക്ക് നന്ദി പറഞ്ഞാണ് ആശുപത്രി സൂപ്രണ്ടിന് ജെയ്റ്റ്‌ലി നന്ദി പറഞ്ഞത്. നഴ്‌സുമാരില്‍ അധികവും മലയാളികളാണ്.

എന്നെ ശുശ്രൂഷിയ്ക്കുന്നതില്‍ നിങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥത ഹൃദയസ്പര്‍ശിയായിരുന്നു. രോഗിയെന്ന നിലയില്‍ എന്നോട് നിങ്ങള്‍ കാണിച്ച മാന്യമായ പരിണഗന ഞാന്‍ എന്നും സ്മരിയ്ക്കും എന്നാണ് കത്തിലൂടെ ജെയ്റ്റ്‌ലി പറയുന്നത്.

Arun Jaitely

പത്തോളം മലയാളി നഴ്‌സുമാരാണ് മന്ത്രിയ ശുശ്രൂഷിച്ച സംഘത്തിലുണ്ടായിരുന്നത്. മനു, ലത്തീഫ്, ജോബി, ജോസ്, ആഷിശ്, സായൂജ് എന്നിവര്‍ക്കാണ് മന്ത്രിയില്‍ നിന്നും കത്ത് ലഭിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് നഴ്‌സുമാരില്‍ അധികവും.

നഴ്‌സുമാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാത്തതിനാല്‍ ആശുപത്രി സൂപ്രണ്ടിന്റെ പേരിലാണ് ജെയ്റ്റ്‌ലി കത്തയച്ചത്. പ്രമേഹ സംബന്ധമായ അസുഖം മൂലമാണ് ജെയ്റ്റ്‌ലി ആശുപത്രിയില്‍ എത്തിയത്. അഞ്ച് ദിവസത്തോളം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേന്ദ്രമന്ത്രിയില്‍ നിന്നും കത്ത് ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു എന്ന് മലയാളി നഴ്‌സുമാര്‍.

English summary
Union Minister Arun Jaitley thanks Malayali nurses for looking after him.മ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X