കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനം ശമ്പളവര്‍ദ്ധനയെ ബാധിക്കും; ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തി. മദനയം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിനെ കാര്യമായി ബാധിക്കുമെന്നും. മദ്യനയം തീരുമാനിക്കേണ്ടത് മതനേതാക്കളും സാഹിത്യകാരന്മാരുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയെ മദ്യനയം കാര്യമായി ബാധിക്കും. മദ്യം നിരോധിച്ചാല്‍ വ്യാമദ്യം ഒഴുകും. മദ്യവില്‍പ്പന കുടില്‍ വ്യവസായമാകും. മതനേതാക്കളും സാഹിത്യകാരന്മാരും തീരുമാനിക്കേണ്ട കാര്യമല്ല മദ്യനയം. അത് തൊഴില്‍ രംഗത്തെയും സാമ്പത്തിക രംഗത്തെയും വിദഗ്ധരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പിറവത്ത് ഒരു പൊതു പരിപാടിയില്‍ പറഞ്ഞു.

alcohol-8

ഇത്തരത്തിലൊരു തീരുമാനമെടുക്കന്ന സര്‍ക്കാര്‍ അടുത്ത തലമുറയോട് ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട മദ്യ നയമാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത്. അത് ടൂറിസ് മേഖലയെ കാര്യമായിത്തന്നെ ബാധിക്കുമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ മുന്നറിയിപ്പു നല്‍കി.

വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പൂട്ടരുത്. കള്ളിനേക്കാള്‍ വീര്യം കുറഞ്ഞ ബിയര്‍ വില്‍ക്കുന്നത് തടയരുത്. മദ്യം നിരോധനത്തേക്കാള്‍ നമ്മുടെ മദ്യ സംസ്‌കാരണാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.

English summary
Justice Ramachandran Nair against kerala liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X